താരസുന്ദരി നയന്‍താരയ്ക്ക് സ്റ്റാര്‍ഹോട്ടലുകളില്‍ താമസം നിഷേധിച്ചതിന്റെ കാരണം അന്വേഷിച്ച് മാധ്യമങ്ങള്‍; നടിയുടെ സ്വഭാവദൂഷ്യമെന്ന് ഹോട്ടലുടമകള്‍

ഹൈദരാബാദ്: തെന്നിന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. ലൊക്കേഷനുകളിലായാലും പുറത്തുള്ള പരിപാടികളിലായാലും കൃത്യമായ സമയനിഷ്ഠചതയും പ്രഫഷണലിസവും പാലിക്കുന്ന നയന്‍സിന് തമിഴ് പുറമേ തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ഓഫറുകളാണ് വരുിന്നത്. .കരിയറില്‍ കൂടുതല്‍ സെലക്ടീവായ നയന്‍താര ഇപ്പോള്‍ കൂടുതലും ചെയ്യുന്നത് അഭിനേത്രി എന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുന്നതും തന്റെ താരമൂല്യം പരിഗണിക്കുന്നതുമായ സിനിമകളാണ്. ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകള്‍ നടിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് കാരണം നടിയുടെ സ്വഭാവദൂഷ്യമാണെന്ന് തന്നെയാണ് ഹോട്ടലുടമകളുടെ വിശദീകരണം. നയന്‍സിന്റെ അമിത ദേഷ്യത്താലുണ്ടായ സംഭവങ്ങളാണ് ഹോട്ടലുകളെ ഇതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നയന്‍സ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചപ്പോഴെല്ലാം ചെറിയ കാര്യങ്ങളില്‍ ഹോട്ടലിലെ ജീവനക്കാരോടും കണ്ണില്‍ കണ്ടവരോടുമെല്ലാം തട്ടിക്കയറുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്‌തെന്നാണ് ഹോട്ടലുകള്‍ പറയുന്നത്. നയന്‍താര താമസിച്ച മുറികളിലെ ഫര്‍ണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ നയന്‍താരയുടെ കോപത്തിന് ഇരയായിട്ടുണ്ടെന്നും നാശനഷ്ടങ്ങള്‍ പരിഗണിച്ചാണ് ഹോട്ടലുകള്‍ കടുത്ത നിലപാട് സ്വീകരിച്ചതെന്നും തെലുങ്ക് മാധ്യമങ്ങള്‍. പിന്നീട് നഷ്ടപരിഹാരം ഈടാക്കാറുണ്ടെങ്കിലും വിലപ്പെട്ട വസ്തുക്കളും ഇന്റീരിയറും കോപത്തിന് ഇരയായി തകര്‍ക്കപ്പെടുന്നത് തുടര്‍ക്കഥയായപ്പോള്‍ നയന്‍താരയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഹോട്ടലുകള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയന്‍സ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.