വാഷിങ്ടണ്‍: ശിരോവസ്ത്രം ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന് നജാഫ് ഖാന്‍ എന്ന മുസ്ലിം യുവതിയുടെ പരാതി. വെര്‍ജീനിയയിലെ ഫെയര്‍ ഓക്‌സ് ഡെന്റല്‍ കെയറില്‍ നിന്നാണ് നജാഫിനെ പിരിച്ചുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. ജോലിക്കായി ഇന്റര്‍വ്യുവിന് എത്തിയപ്പോള്‍ യുവതി ശിരോവസ്ത്രം ധരിച്ചിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജോലിക്ക് എത്തിയപ്പോള്‍ ഹിജാബ് ധരിച്ചാണ് എത്തിയത്. ശിരോവസ്ത്രം ധരിച്ച് ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉടമ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.