ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരസ്യ പ്രസ്താവനയുമായി ആര്‍എസ്എസ് രംഗത്ത്. പശു സംരക്ഷകരാണെന്ന് ചമയുന്നവരില്‍ 80 ശതമാനവും സാമൂഹിക വിരുദ്ധര്‍ ആണെന്ന പ്രസ്താവന പ്രധാനമന്ത്രി ഒഴിവാക്കേണ്ടത് ആയിരുന്നുവെന്ന് ആര്‍എസ്എസ് വക്താവ് മദന്‍ മോഹന്‍ വൈദ്യ പറഞ്ഞു. ദളിതര്‍ക്ക് നേരെ പശു സംരക്ഷകര്‍ നടത്തുന്ന അക്രമങ്ങളെ ജാതിയുടെയോ, മതത്തിന്റേയോ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്ത്. പശു സംരക്ഷകരുടെ നിലപാടുകളോട് ആര്‍എസ്എസിന് യോജിപ്പാണ് ഉള്ളത് എന്നും വൈദ്യ വ്യക്തമാക്കി. പശു സംരക്ഷകര്‍ക്ക് എതിരായ നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് എതിരെ രംഗത്ത് എത്തിയ വിഎച്ച്പിയെ വൈദ്യ ന്യായീകരിച്ചു.