ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയില്‍ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 40 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നു രാവിലെ വെടിയേറ്റ് മരിച്ച ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയുടെ മരണത്തില്‍ അനുശോചിക്കാനായി നിരവധി മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ആശുപത്രിയിലെത്തിയിരുന്നു. ഇവരെ ലക്ഷ്യമാക്കിയാണ് അക്രമണമെന്നും സംശയിക്കപ്പെടുന്നുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തില്‍ ആജ് ടി.വി ക്യാമറമാന്‍ ഷെഹ്‌സാദ് ഖാന്‍ കൊല്ലപ്പെട്ടതായി ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാന്‍ മേഖലയില്‍ അഭിഭാഷകരെ ലക്ഷ്യമാക്കി നേരത്തെയും അക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ജഹാന്‍സെബ് അല്‍വി, ബിലാല്‍ കാസി എന്നിവരാണ് ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടിട്ടുള്ളത്.