ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുല്‍ മുജാഹിദീന്‍; കശ്മീരിലെ ജനങ്ങള്‍ ഇനി ഒത്തുതീര്‍പ്പിന് തയാറാകില്ല

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറായില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്‍. സ്വാതന്ത്ര്യത്തിനായുള്ള കശ്മീരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പാക്കിസ്ഥാന്‍ പിന്തുണ നല്‍കുകയാണെങ്കില്‍ ആണവ യുദ്ധത്തിനുവരെ സാധ്യതയുണ്ട്. കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കു കശ്മീരിലെ ജനങ്ങള്‍ ഇനി തയാറാകില്ല. അതിനാല്‍ ഒരു നാലാം യുദ്ധം ഉണ്ടായേക്കാമെന്ന് ഉറപ്പാണെന്നും സലാഹുദ്ദീന്‍ പറഞ്ഞു. അവസാനതുള്ളി രക്തം വരെ പോരാട്ടം തുടരുമെന്നു കശ്മീരികള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്ന നിര്‍ണ്ണയത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കശ്മീരിലെ ജനങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരില്‍ യാതൊരു പ്രതീക്ഷയുമില്ലാതായി. യുദ്ധത്തില്‍ മാത്രമാണ് അവര്‍ക്കുള്ള പ്രതീക്ഷ.

© 2025 Live Kerala News. All Rights Reserved.