മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ വീശിയടിച്ച ‘ഏള്‍’ ഉഷ്ണമേഖല ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 38 മരണം. പ്യൂബ സംസ്ഥാനത്ത് 28 പേരും വെരാക്രൂസില്‍ 10 പേരും മരിച്ചതായാണ് ഔദ്യോഗിക വിവരം. ബെലീസെയില്‍ വ്യാപകമായി മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരീബിയന്‍ മേഖലയെ തകര്‍ത്തെറിഞ്ഞ ശേഷമാണ് കാറ്റ് മറ്റ് മേഖലയിലേക്ക് കടന്നത്. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. വീട് തകര്‍ന്നുവീണും മണ്ണിനടിയില്‍പെട്ടുമാണ് ഏറെപ്പേരും മരിച്ചത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.