എന്റെ ജീവിതത്തിലെ എയ്ഞ്ചലാണ് ദുല്‍ഖര്‍; ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം ഒരിക്കല്‍ പോലും മിസ്‌യൂസ് ചെയ്തിട്ടില്ലെന്ന് സണ്ണി വെയ്ന്‍

കൊച്ചി: ‘എന്റെ ജീവിതത്തിലെ എയ്ഞ്ചലാണ് നടന്‍ ദുല്‍ഖര്‍. സൗഹൃദം എന്ന വാക്കിന്റെ ഉള്ളില്‍ ഒതുക്കാവുന്നതിലുമപ്പുറമാണ് ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധമെന്നും അത് ഞാന്‍ ഒരിക്കല്‍ പോലും മിസ്‌യൂസ് ചെയ്തിട്ടില്ലെന്നും സണ്ണി വെയ്ന്‍ പറഞ്ഞു’. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സണ്ണി വെയന്‍ ഇക്കാര്യം പറഞ്ഞത്. ഹൃദയത്തിന്റെ ഉള്ളില്‍ കൊത്തിവെച്ച ഒരു അടുപ്പമാണ് ദുല്‍ഖറിനോടുള്ളത്. മനസ്സില്‍ ഒരുപാട് നന്മയുള്ള മനുഷ്യനാണ് ദുല്‍ഖര്‍. ആ നന്മയാണ് തനിക്കേറെയിഷ്ടമെന്നും സണ്ണി വെയ്ന്‍ പറഞ്ഞു. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ്‌ഷോയുടെ ചിത്രീകരണ വേളയില്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. സണ്ണിയുടെ പുതിയ ചിത്രമായ ‘ആന്‍മരിയ കലിപ്പിലാണ് ‘ ല്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.