തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് ഇല്ലാതായിരിക്കുന്നു. ഉള്ളതാകട്ടെ കോ-ലീ സഖ്യമാണെന്നും വിഎസ് അച്യുതാന്ദന്‍ പരിഹസിച്ചു. ആര്‍എസ്പിയുടെയും ജനതാദളിന്റെയും നിലയും അത്ര ഭദ്രമല്ല. ഇടതുപക്ഷം നടത്തിയ അഴിമതിയാരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാണിയോടുള്ള സമീപന കാര്യത്തില്‍ വ്യക്തതയുള്ള നിലപാട് ഏതെങ്കിലും ഇടത് നേതാക്കള്‍ മുന്നോട്ട് വെച്ചില്ല എന്നതും ശ്രദ്ധേയമായി. അതേസമയം മാണി മുന്നണി വിട്ടതോടെ യുഡിഎഫ് തകര്‍ന്നുവെന്നും രാഷ്ട്രീയമായും സംഘടനപരമായും തകര്‍ന്ന യുഡിഎഫിനെ എത്രയും പെട്ടന്ന് പിരിച്ചുവിടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.എല്‍ഡിഎഫ് മാണിക്ക് പിന്നാലെ പോകില്ലെന്നും കേരളാ കോണ്‍ഗ്രസിനെ മാര്‍ക്സിസ്റ്റ് ആക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.