നടി കാജല്‍ അഗര്‍വാള്‍ ലിപ് ലോക്കില്‍ പ്രേക്ഷകരെ കബളിപ്പിക്കുന്നത് ഇങ്ങനെയാണ്; രണ്‍ദീപ് ഹൂഡയുമായുള്ളത് താന്‍ ശരിക്കും ചെയ്തതാണ്; വീഡിയോ കാണാം

ചെന്നൈ: തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക്ക് രംഗങ്ങള്‍ സൃഷ്ടിക്ക്‌പ്പെടുന്നത് പലപ്പോഴും വ്യാജമായിട്ടാണ്. നടി തന്നെ ഇത് തുറന്നുസമ്മതിക്കുന്നു. കാജല്‍ അഗര്‍വാള്‍തന്നെയാണ് ഒരു പ്രമുഖ മാഗസിന്റെ ഇന്റവ്യൂവില്‍ ഇങ്ങനെ പറഞ്ഞത്.
അതേസമയം രണ്‍ദീപ് ഹൂഡയും താനും ഒന്നിക്കുന്ന ദോ ലഫ്സോണ്‍ കി കഹാനി എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടി തന്റെ ഈ വാശി മാറ്റി വെച്ച് ഒറിജിനായി ലിപ് ലോക്ക് ചെയ്യേണ്ടി വന്നു. അതൊരു വലിയ അനുഭവമാണ്. ഈ ചിത്രത്തിലെ തിരക്കഥയ്ക്ക് ലിപ്ലോക്ക് സീന്‍ ആവശ്യമായിരുന്നു. കഥാപാത്രത്തിന്റെ മാനസിക ശാരീരിക അവസ്ഥകള്‍ അഭിനയിച്ച് ഫലിപ്പിക്കുന്നത് ശ്രമകരമായിരുന്നു. റാണി മുഖര്‍ജിയുടെ ബ്ലാക്കിലെ കഥാപാത്രത്തെ റോള്‍ മോഡലാക്കിയാണു ദോ ലഫ്സോണ്‍ കി കഹാനി എന്ന ചിത്രത്തിലെ കഥാപാത്രത്തെയും അഭിനയിച്ചതെന്ന് കാജല്‍ പറയുന്നു.

k aj

കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണു ദോ ലഫ്സോണ്‍ കി കഹാനി. തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അന്ധയായ പെണ്‍കുട്ടിയായാണു നായികയെത്തുന്നത്. ചിത്രത്തില്‍ കാജലിന്റെ ലിപ്ലോക്ക് രംഗം വിവാദമായതോടെ ചിത്രം സിനിമാരംഗത്തു വലിയ ചര്‍ച്ചയായിരുന്നു. ലിപ്ലോക്കുകളില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ താന്‍ തയാറാകാറില്ല. ലിപ്ലോക്കുകള്‍ വ്യാജമായി ഉണ്ടാക്കുകയാണ് അധികവും ചെയ്തിരുന്നത്. എന്നാലിത് അങ്ങനെയല്ലെന്നും നടി പറയുന്നു.

 

© 2024 Live Kerala News. All Rights Reserved.