വാഷിങ്ടന്‍: അമേരിക്കന്‍് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പ്രശസ്തമായ ഹാര്‍വഡ് റിപ്പബ്ലിക്കന്‍ ക്ലബ്ബ് ഭാരവാഹികള്‍. ”റിപ്പബ്ലിക്കന്‍ മൂല്യങ്ങള്‍ക്കു നിരക്കാത്തതാണു ട്രംപിന്റെ വംശീയപരാമര്‍ശങ്ങള്‍. വീരമ്യുത്യു വരിച്ച സൈനികരെ അപമാനിക്കുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതു ചീത്ത രാഷ്ട്രീയവും ക്രൂരതയുമാണ്. ട്രംപിനെ തെരഞ്ഞെടുത്താല്‍, അതു രാജ്യത്തിനകത്തും പുറത്തും നമ്മുടെ സുരക്ഷയ്ക്ക് ഭീഷണിയാകും. രാഷ്ട്രത്തിന്റെ അതിജീവനത്തിനുതന്നെ ട്രംപ് ഭീഷണിയാണ്.” റിപബ്ലിക്കന്‍ ക്ലബ് ഭാപവാഹികള്‍ വ്യക്തമാക്കി. ഇറാഖില്‍ കൊല്ലപ്പെട്ട സൈനികന്റെ മാതാപിതാക്കള്‍ക്കെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ട്രംപിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് പാര്‍ട്ടി നേതാക്കളോടും ക്ലബ് അഭ്യര്‍ഥിച്ചു. 128 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു തീരുമാനം. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ ട്രംപിനെതിരെ രംഗത്ത് വന്നിരുന്നു.