ഹൈദരബാദ്: കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്നറിയണമെങ്കില്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുക. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്. ചിത്രത്തിന്റെ റിലീസ് തിയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പ്രഖ്യാപിച്ചത്. ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കണ്ണൂരിലും ചില പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.