റിയോ ലോകത്തിന്റെ നെറുകയില്‍; ഏറ്റവും വലിയ കായിക മാമാങ്കത്തിന് തുടക്കമായി; മരക്കാന സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ തുടക്കം

റിയോ ഡെ ജനീറോ: ഇനിയുള്ള ദിനങ്ങള്‍ ലോകത്തെ റിയോയിലേക്ക് കൊണ്ടുവരാനുള്ളത്. കാര്‍ണിവല്‍ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് തുടക്കമായി. പ്രതിസന്ധികളെ മറികടന്ന് റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഒളിമ്പിക്‌സിന് തുടക്കമായത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30 ആരംഭിച്ച ആഘോഷരാവ് ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് മിഴിതുറന്നു. പണക്കൊഴുപ്പില്ലാതെ എന്നാല്‍ മനോഹരമായ ഉദ്ഘാടന ചടങ്ങുകള്‍ക്കാണ് തുടക്കമായത്. മൂന്നര മണിക്കൂറാണ് ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യം. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സെയ്റെല്ലലാണ് ഉദ്ഘാടന ചടങ്ങിനെ അണിയിച്ചൊരുക്കുന്നത്. ബ്രസീലിയന്‍ ഗായകന്‍ പൗളിഞ്ഞോ ഡാ വിയോള ദേശീയ ഗീതം അവതരിപ്പിച്ചതോടെ മാറക്കാനയില്‍ ആവേശമുയര്‍ന്നു. വര്‍ണം വാരിച്ചൊരിഞ്ഞ് ത്രീ ഡിയില്‍ വിരിഞ്ഞ സാംബാ താളങ്ങള്‍ക്കൊടുവില്‍ വിവിധ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റുകള്‍ക്ക് പിന്നീട് ആരംഭമായി. പോര്‍ച്ചുഗീസ് ഉച്ചാരണത്തിലുള്ള അക്ഷരമാല ക്രമത്തില്‍ ഗ്രീസ് താരങ്ങളാണ് ആദ്യം വേദിയിലെത്തിയത്. തുടര്‍ന്ന് അര്‍ജന്റീന , അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരുമെത്തി. രാജ്യത്തിന് അഭിമാനമായി ഇന്ത്യ കൂടി എത്തി.

© 2024 Live Kerala News. All Rights Reserved.