ബ്രസീലിയ: ഒളിമ്പിക്‌സ് വില്ലേജിനോട് ചേര്‍ന്ന് സെക്‌സ് മാര്‍ക്കറ്റുകള്‍ നിരവധിയാണ്. ആരാധകരെപ്പോലെത്തന്നെ ഒളിമ്പിക്‌സിനെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന മറ്റൊരു വിഭാഗമാണ് ബ്രസീലിലെ ലൈംഗികത്തൊഴിലാളികള്‍. നിരവധി ഓഫറുകള്‍ നിരത്തിയാണ് ഇവര്‍ ആളുകള്‍ വിളിക്കുന്നത്. വേശ്യാവൃത്തി നിയമവിധേയമായ ബ്രസീലില്‍ പന്തീരായിരത്തോളം ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്.അവരെ സംബന്ധിച്ചിടത്തോളം ഒളിമ്പിക്‌സ് കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണമുണ്ടാക്കാനുള്ള ഒരു പറ്റിയ അവസരംകൂടിയാണ്. ഇരുപത്തിമൂന്നുകാരിയായ ജൂലിയാന റിയോ ഒളിമ്പിക്‌സ് മുന്നില്‍ കണ്ട് തന്റെ മാര്‍ക്കറ്റിംഗ് തുടങ്ങിക്കഴിഞ്ഞു ജൂലിയാന.സോഷ്യല്‍ മീഡിയയും ഫോണ്‍ കോളുകളും വഴിയാണ് മാര്‍ക്കറ്റിങ്ങും ബുക്കിങ്ങും. പോലീസ് നിബന്ധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും അത് പേടിയില്ല എന്നാണ് ജൂലിയാന പറയുന്നത്. തെരുവുകളില്‍ തുടങ്ങി ബാറുകളിലും പബുകളിലും ഈ പെണ്‍കുട്ടികള്‍ ഓഫറുകളുമായി നിറയും.ലോക്കല്‌സിനെ അപേക്ഷിച്ച് വിദേശികള്‍ ഡീസന്റ് ആണെന്നാണ് ഇവര്‍ പറയുന്നത്. ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് എല്ലാം വില കൂടിയിട്ടുണ്ട്.അതുകൊണ്ട് ധാരാളം പണവും വേണം ജീവിയ്ക്കാന്‍.അതുകൊണ്ട് ഒരു രാത്രിയ്ക്ക് നൂറു ഡോളര്‍ എന്ന തന്റെ റേയ്റ്റ് രണ്ടായിരം വരെ ഉയര്‍ത്തിയിട്ടുണ്ട് പല നിശാസുന്ദരികളും. നിരവധി പെണ്‍കുട്ടികള്‍ പുതുതായും ഒളിമ്പിക്‌സ് പ്രമാണിച്ച് പണംകൊയ്യാന്‍ ഇറങ്ങിയിട്ടുണ്ട്.