കൊച്ചി: പൊന്നാനി്യില്‍ യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഷാനവാസ്.കെ.ബാവക്കുട്ടി ഒരുക്കിയ ‘കിസ്മത്ത്’ കൂടുതല്‍ തിയറ്ററുകളിലേക്ക്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഇര്‍ഫാന്റെയും അനിതയുടെയും ജീവിതം പറയുന്ന സിനിമ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇന്ന് മുതല്‍ 109 തീയറ്ററുകളിലാണ് പ്രദര്‍ശനം. ആലപ്പുഴയടക്കം ചിത്രം എത്താത്ത സ്ഥലങ്ങളില്‍ നിന്നൊക്കെ ചിത്രം കാണാനാവാത്തതിന്റെ നിരാശ പ്രകടിപ്പിച്ച് പ്രേക്ഷകര്‍ രംഗത്ത് വന്നതോടെയാണ് കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസെന്ന് സംവിധായകന്‍ പറഞ്ഞു. കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, കോയമ്പത്തൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ചിത്രം റിലീസ് ചെയ്യും. ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസാണ വിതരണം. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ് നിര്‍മ്മാണം. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ ശ്രുതി മേനോനാണ് നായിക. വിനയ് ഫോര്‍ട്ട്, പി.ബാലചന്ദ്രന്‍, സുനില്‍ സുഗദ, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സജിത മഠത്തില്‍ എന്നിവര്‍ മികച്ച വേഷങ്ങളാണ് ചെയ്യുന്നത്.