കൊച്ചി: കണക്കില്‍പ്പെടാത്ത സ്വത്തുകളുണ്ടെന്ന പരാതിയെത്തുടര്‍ന്ന് മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. മുത്തൂറ്റിന്റെ ധനകാര്യസ്ഥാപനങ്ങളുടെ ബ്രാഞ്ചുകളിലാണ് റെയ്ഡ്്. കണക്കില്‍പെടാത്ത സ്വത്തുക്കള്‍ കൈവശം വെച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കണമെങ്കില്‍ പരിശോധന പൂര്‍ത്തിയാവേണ്ടതുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,ഗോവ,കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്‌സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്. വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സമയത്താണ് റെയ്ഡ്.