ഇസ്‌ലാമാബാദ: പാക് മണ്ണില്‍ ചവിട്ടി നിന്ന് കൊണ്ട് തന്നെ പാക്കിസ്ഥാന് താക്കീത് കൊടുക്കാന്‍ തന്റേടം കാണിച്ചു നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരര്‍ക്കും സംഘടനകള്‍ക്കും മാത്രമല്ല, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആളുകള്‍ക്കും രാജ്യങ്ങള്‍ക്കുമെതിരെയും ശക്തമായ നടപടിയുണ്ടാകും. ഭീകരരെ രക്തസാക്ഷികളായി മഹത്വവല്‍ക്കരിക്കുന്നതിനെതിരെയും അദേഹം ആഞ്ഞടിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് രാജ്‌നാഥ് സിങ് ഇസ്ലാമാബാദിലെത്തിയത്. സൈനിക നടപടിക്കിടെ കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രക്തസാക്ഷിയായി വിലയിരുത്തിയിരുന്നു. അതേസമയം, രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം പാക്കിസ്ഥാനിലെ ഔദ്യോഗിക ടെലിവിഷനായ പിടിവി റിപ്പോര്‍ട്ടു ചെയ്തില്ല. സിങ്ങിനൊപ്പം ഇന്ത്യയില്‍നിന്നു പോയവരെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ അനുവദിച്ചില്ല. എങ്കിലും ഉറച്ച നിലപാട് തന്നെയായിരുന്നു സിംഗിന്റേത്. കശ്മീര്‍ പാകിസ്ഥാന്റെ അജണ്ടയിലൊന്നാണെന്ന് നവാസ് ശരീഫ് വ്യക്തമാക്കിയിരുന്നു.