ചെന്നൈ: ജൂലൈയിലായിരുന്നു നടന്‍ വിക്രത്തിന്റെ മകള്‍ അക്ഷിതയുടെ വിവാഹനിശ്ചയം നടന്നത്. ഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്താണ് അക്ഷിതയുടെ വരന്‍. അക്ഷിതയുടെ വിവാഹന നിശ്ചയമോതിരം മോഷണം പോയി. ഐസ്‌ക്രീം പാര്‍ലറില്‍ പോയി തിരിച്ചെത്തുമ്പോഴായിരുന്നു അക്ഷിതയുടെ കയ്യില്‍ കിടന്ന മോതിരം കാണാതെ പോയത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുകയാണ്. മോതിരം കാണാതായതിനെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ പ്രതികരണമറിയിച്ചിട്ടില്ല.