വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റനാണ് ഐഎസ് സ്ഥാപകയെന്ന ആക്ഷേപവുമായി എതിര്‍സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. സ്ഥാപകയെന്ന നിലയില്‍ ഹിലരിക്ക് ഐഎസില്‍ നിന്ന് അവാര്‍ഡ് ലഭിക്കേണ്ടതാണെന്നും ട്രംപ് പരിഹസിച്ചു. ഹിലരിയോട് തോല്‍ക്കുന്നത് അപമാനകരമായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഓര്‍ലാന്‍ഡോ സംഭവം നോക്കു, സാന്‍ ബെര്‍ണാര്‍ഡിനോയിലും വേള്‍ഡ് ട്രേഡ് സെന്ററിലും ലോകത്താകമാനവും എന്താണ് സംഭവിക്കുന്നതെന്ന് നോക്കു. ഇത്തരം നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഐഎസിനെ നമ്മള്‍ അനുവദിക്കുകയാണ്. ട്രംപ് പറഞ്ഞു.താനായിരുന്നു പ്രസിഡന്റെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുമായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഹിലാരി ക്ലിന്റനെ കാപട്യക്കാരിയെന്ന് വിശേഷിപ്പിച്ച ട്രംപ് അങ്ങനൊരാളോട് തോല്‍ക്കേണ്ടി വന്നാല്‍ അത അങ്ങേയറ്റം അപമാനകരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. പരിധിവിട്ട് പെരുമാറുന്ന ട്രംപിന്റെ ആക്ഷേപങ്ങള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.