കൊച്ചി: കിഴക്കമ്പലത്ത് പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനയ്ക്ക് വിധേയമാക്കി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തമെടുത്തതായി പൊലീസ് സംശയിക്കുന്നുണ്ട്. പീഡനക്കേസിലെ മുഖ്യപ്രതിയും തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയില്‍ നിന്നും പുറത്താക്കിയ അനീഷ തന്നെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി ചാത്തന്‍സേവാ സംഘത്തിന് കൈമാറിയതായി പെണ്‍കുട്ടി മൊഴി നല്‍കി. കുട്ടിയെ നാളെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
ഫോര്‍ട്ട്‌കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി പെണ്‍കുട്ടിക്ക് കുടിക്കാനായി പാനീയം നല്‍കി. പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോള്‍ സാത്താന്‍ സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയാണ് നടക്കുന്നതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ച സാത്താന്‍ സേവക്കാര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും രക്തമെടുത്തതായും സംശയിക്കുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.