തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിന് ദുബൈയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചു; 282 യാത്രക്കാരുണ്ടായിരുന്നു; എല്ലാവരെയും രക്ഷപ്പെടുത്തി

ദുബൈ: തിരുവനന്തപുരത്തു നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് തീപിടിച്ചത്. തിരുവനന്തപുരം-ദുബായ് എമിറേറ്റ് വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെ എല്ലാവരെയും രക്ഷപ്പെടുത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു. ലാന്‍ഡിങ്ങിനിടെ എഞ്ചിനില്‍ തീ പടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 അടച്ചിട്ടു. പ്രാദേശിക സമയം 12.45ന് വിമാനം ദുബൈ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടെയാണ് അപകടം. ഫ്‌ളൈറ്റ് നമ്പര്‍ ഇകെ521 വിമാനമാണ് ഇടിച്ചിറക്കിയത്. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെയാണ് രക്ഷപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.