ഷൈനമോള്‍ ഇനി മലപ്പുറം കളക്ടര്‍; രാജമാണിക്യത്തിനും മാറ്റം; വയനാട് ജനകീയ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ എന്‍ എച്ച്എം ഡയറക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളക്ടര്‍മാരുടെ സ്ഥലംമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കൊല്ലം ജില്ലയിലെ പരവൂര്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ കളക്ടര്‍ ഷൈനമോളെ മലപ്പുറത്തേക്ക് മാറ്റി. അതേസമയം സിപിഐയുമായി അങ്കംകുറിച്ച എറണാകുളം ജില്ലാ കളക്ടര്‍ ആയിരുന്ന രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ തലപ്പത്തേക്കും മാറ്റി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ തലപ്പത്ത് നിയമിച്ച രാജമാണിക്യത്തിന് എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും.
സ്ഥലം മാറ്റിയ കളക്ടര്‍മാരുടെ പേരും ജില്ലയും ചുവടെ.
തിരുവനന്തപുരം എസ്. വെങ്കടേശപതി, കൊല്ലം ടി.മിത്ര, വയനാട് ബി. എസ്. തിരുമേനി, എറണാകുളം കെ. മുഹമ്മദ് വൈ. സഫീറുള്ള,പത്തനംതിട്ട ആര്‍. ഗിരിജ, ആലപ്പുഴ വീണാ മാധവന്‍, കോട്ടയം സി. എ. ലത, ഇടുക്കി ജി.ആര്‍. ഗോകുല്‍, തൃശ്ശൂര്‍ എ. കൗശിഗന്‍, കണ്ണൂര്‍ മിര്‍മുഹമ്മദ് അലി, കാസര്‍ഗോഡ് ജീവന്‍ ബാബു
ബിജു പ്രഭാകറെ കൃഷി ഡയറക്ടറായും, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി എസ്. ഹരികിഷോറിനെയും നിയമിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഡയറക്ടറായ വി. രതീശന് എംഎന്‍ആര്‍ഇജിഎസ്. മിഷന്‍ ഡയറക്ടറുടെ അധിക ചമുതലകൂടി ഉണ്ടാകും. കേശവേന്ദ്ര കുമാറാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍. ഇദ്ദേഹത്തിന് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകളും ഉണ്ടാകും .പി. ബാലകിരണാണ് ഐ.ടി. മിഷന്‍ ഡയറക്ടര്‍, ഇ. ദേവദാസന്‍ സര്‍വ്വേ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡയറക്ടറാകും.

© 2024 Live Kerala News. All Rights Reserved.