കൊച്ചി: ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പു മാത്രമല്ല ജീവിതം. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ജാഗ്രതയും പെണ്‍കുട്ടികള്‍ക്ക് വേണമെന്നും നടി പാര്‍വതി. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. മൂവാറ്റുപുഴയില്‍ വാഹനാപകടത്തില്‍ മരിച്ച അധ്യാപിക അമ്പിളി ജയിംസിനെ അനുസ്മരിച്ചാണ് പാര്‍വതി പ്രസംഗം തുടങ്ങിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നത് മാത്രമല്ല വിദ്യാര്‍ത്ഥിയുടെ കടമ. മുതിര്‍ന്നവരെ അനുസരിക്കുകയും വാക്കുകള്‍ക്ക് വില നല്‍കുകയും ചെയ്യുമ്പോഴാണ് ഓരോരുത്തരും വിദ്യ കൊണ്ട് സമ്പന്നരാകുന്നത്. ഓരോ നേട്ടങ്ങളിലും സ്വാധീനിച്ച അധ്യാപകരെ അനുസ്മരിക്കണമെന്നും പാര്‍വതി പറഞ്ഞു.