സ്വിറ്റ്‌സര്‍ലന്റ്: ലോക നാലാം നമ്പര്‍ ടെന്നീസ് താരം സ്റ്റാന്‍സ്ലാസ് വാവ്‌റിങ്ക റിയോ ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറി. കടുത്ത പുറം വേദന മൂലമാണ് ഒളിമ്പിക്‌സില്‍ നിന്നും പിന്മാറുന്നതെന്ന് സ്റ്റാന്‍സ്ലാസ് വാവ്‌റിങ്ക അറിയിച്ചു. ഇതോടെ ടെന്നീസില്‍ മെഡല്‍ നേടാനുള്ള സ്വിറ്റ്‌സര്‍ലന്റിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. സ്വിസ് ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ കഴിഞ്ഞയാഴ്ച ഒളിമ്പിക്‌സില്‍ നിന്നും പിന്‍മാറിയിരുന്നു. പരിക്കിനെ തുടര്‍ന്നായിരുന്നു താരത്തിന്റെയും പിന്‍മാറ്റം. വാവ്‌റിങ്കയും പിന്‍മാറിയതോടെ സ്വിറ്റ്‌സര്‍ലന്റിന് ഉറപ്പായ ഒരു മെഡലാണ് നഷ്ടമായിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്റിന് മെഡല്‍ ഉറപ്പുള്ള ഒരു ഇനമായിരുന്നു ടെന്നീസ്. 2008 ലെ ബീജിങ് ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഡബിള്‍സ് ജേതാക്കളാണ് ഫെഡറര്‍വാവ്‌റിങ്ക സഖ്യം. പ്രമുഖ താരങ്ങളുടെ പിന്‍മാറ്റം റിയോ ഒളിമ്പിക്‌സിലെ ടെന്നീസ് കോര്‍ട്ടിന്റെ പകിട്ട് കുറച്ചിരിക്കുകയാണ്.