ഗുവാഹത്തി: ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്ക് ഒഴുകിപ്പോയ ആനയെ തിരികെ കൊണ്ടുവരാന്‍ വഴി തേടി സര്‍ക്കാര്‍. വെള്ളപ്പെക്കത്തില്‍ നിന്നും രക്ഷപെട്ടെങ്കിലും കൂട്ടുപിരിഞ്ഞതോടെ പിടിയാന അക്രമാസക്തയാവുകയായിരുന്നു. ഭക്ഷണം തേടിനടക്കുന്ന ആന ഇടയ്ക്ക് നാട്ടുകാരെ ആക്രമിക്കുകയും ചെയ്തതോടെ എങ്ങനെയെങ്കിലും ആനയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് നിലപാടിലാണ് ബംഗ്ലാദേശ്.ആനയെ തിരികെ എത്തിക്കാന്‍ ഇന്ത്യയില്‍ നിന്നും മൂന്നംഗ സംഘം ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ 27 നാണ് ബ്രഹ്മപുത്ര നദിയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ആന ഒഴുകിപ്പോയത്. അസമിലെ ധുബ്രി ജില്ലയില്‍ നിന്നുമാണ് പിടിയാന ഒഴുകിപ്പോയത്.