മുംബൈ: കനത്ത മഴയിലും പ്രളയത്തിലും മുംബൈ-ഗോവ ദേശീയപാതയിലെ പാലം തകര്‍ന്നു. രണ്ടു ബസുകള്‍ ഉള്‍പ്പെടെ രണ്ട് കാറുകളും ഒഴുകിപ്പോയി. മഹാഡിലെ സാവിത്രനദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. ബസുകളിലുണ്ടായിരുന്ന 22 പേരെ കാണാതായി.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് സാവിത്രി നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായത്. രണ്ട് സമാന്തരപാലങ്ങളില്‍ ഒന്നാണ് തകര്‍ന്നു വീണത്. ഇത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പണിത പാലമാണ്.ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള വാഹനങ്ങള്‍ മാത്രമായിരുന്നു ഈ പാലം വഴി കടത്തിവിട്ടിരുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള വാഹനങ്ങളാണ് സമാന്തരപാലം വഴി കടത്തിവിട്ടത്. ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈ പാലം വഴിയാണ് മുഴുവന്‍ വാഹനങ്ങളും ഇപ്പോള്‍ കടത്തിവിടുന്നത്.