ചെന്നൈ: മോഹന്‍ലാലിന് തെലുങ്കില്‍ ഡബ്ബ് ചെയ്യാനാറിയില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ തെലുങ്ക് ചിത്രങ്ങള്‍ വൈകുന്നുവെന്ന് ചിലര്‍ വാദിച്ചിരുന്നു. എന്നാല്‍ വാദിച്ചവര്‍ ഈ വീഡിയോ കാണുക. പുതിയ തെലുങ്ക് ചിത്രമായ മനമന്തയുടെ ഡബ്ബിങ്ങിനിടെ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. താരത്തിന്റെ തെലുങ്ക് സംസാരം ആരാധകരെ പോലും ഞെട്ടിച്ചു. ‘മനമാന്ത’ എന്ന ചിത്രത്തിന് വേണ്ടി തെലുങ്ക് പഠിച്ച ശേഷം മോഹന്‍ലാല്‍ ഡബ്ബ് ചെയ്യുകയായിരുന്നു. ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ചിത്രം നമത് എന്ന പേരില്‍ തമിഴിലും വിസ്മയം എന്ന പേരില്‍ മലയാളത്തിലുമെത്തും.