കൊച്ചി: പ്രതാപ് പോത്തന്‍ 20 വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യാനിരുന്ന ‘ലവ് ഇന്‍ അന്‍ജെംഗോ’ എന്ന പ്രോജക്ട് ഉപേക്ഷിച്ചു. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യാനിരുന്നു. എന്നാല്‍ അഞ്ജലി മേനോന്‍ എഴുതി അയച്ച തിരക്കഥയില്‍ ഒന്നുമില്ലെന്ന് കണ്ടതിനാലാണ് സിനിമ ഉപേക്ഷിക്കുന്നതെന്ന് പ്രതാപ് പോത്തന്‍ പറഞ്ഞു. സ്‌ക്രിപ്റ്റിനായി കാത്തിരുന്നത് കൊണ്ട് തനിക്ക് നഷ്ടപ്പെട്ടത് ഒരു വര്‍ഷമാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു.
സിനിമയുടെ ക്ലൈമാക്‌സില്‍ പ്രകൃതി ദുരന്തങ്ങള്‍ ഒന്നും പാടില്ലെന്ന് ഞാന്‍ അഞ്ജലിയോട് നിര്‍ദ്ദേശിച്ചിരുന്നു. എന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ഒരാള്‍ക്കൊപ്പം ഞാന്‍ എന്തിന് സിനിമ ചെയ്യണം. എനിക്ക് വേണ്ടിയിരുന്നത് ഡെപ്ത്തുള്ള ഒരു ലവ് സ്‌റ്റോറിയായിരുന്നു. അവര്‍ എഴുതിയ തിരക്കഥയില്‍ അതുണ്ടായിരുന്നില്ല. ഇനി ഉടനെ മലയാളത്തില്‍ സിനിമ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. തമിഴില്‍ ഒരു സിനിമയെക്കുറിച്ചുള്ള ആലോചനയിലാണ് ഞാനിപ്പോള്‍.’ പ്രതാപ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.