ഗൂഗിള്‍ മാപ്പിന് വിട; യൂബര്‍ സ്വന്തമായി ഭൂപടം നിര്‍മ്മിക്കുന്നു

കാലിഫോര്‍ണിയ: ഗൂഗിള്‍ മാപ്പിന് വിടപറഞ്ഞു കൊണ്ട് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബര്‍ സ്വന്തമായി ഭൂപടം നിര്‍മിക്കുന്നു. ഇതിനായി കമ്പനി 50 കോടി ഡോളര്‍ നിക്ഷേപത്തിന് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രാഫിക് രീതികള്‍, പ്രധാനപ്പെട്ട പിക്കപ്പ് സ്ഥലങ്ങള്‍, ഡോര്‍ പൊസിഷന്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോംടോം , ഡിജിറ്റല്‍ഗ്ലോബ് തുടങ്ങിയ കമ്പനികളുമായി യൂബര്‍ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇത്തരമൊരു മാപ്പ് നിര്‍മിക്കാനുള്ള പദ്ധതിക്ക് മുന്നോടിയായി മെക്‌സിക്ക പോലുള്ള ചില നഗരങ്ങളില്‍ നേരത്തേ തങ്ങളുടേതായ മാപ്പ് കമ്പനി ഉപയോഗിച്ച് വരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.