ചെന്നൈ: പ്രഭുദേവ നായകനാകുന്ന പ്രദര്‍ശനത്തിനൊരുങ്ങി നില്‍ക്കുന്ന ഡെവിള്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തുവന്നു. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരിലാണ് ചിത്രമെത്തുന്നത്. ചിത്രം ഒരു ചലച്ചിത്ര നായികയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് പ്രമേയം. നയന്‍താരയെ ആണോ അതോ അമലാ പോളിനെയെ ആണോ ഈ സിനിമ പരാമര്‍ശിക്കുന്നത് എന്നതാണ് തമിഴകത്തിന്റെ പുതിയ സംശയം. പ്രഭുദേവ-നയന്‍താര പ്രണയവും അതിന് ശേഷമുള്ള കാര്യങ്ങളുമാണെന്നാണ് പൊതുവെയുള്ള സംസാരം. പ്രഭുദേവ-നയന്‍താര പ്രണയം തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു.
ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. വിവാഹത്തിനെതിരെ രംഗത്തെത്തിയ ആദ്യഭാര്യയ്ക്ക് പ്രഭുദേവ ഒത്തുതീര്‍പ്പിനൊടുവില്‍ ജീവനാംശവും നല്‍കി. പക്ഷേ വിവാഹം നടന്നില്ല. നയന്‍താരയാണ് വിവാഹത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയതെന്നും ഇക്കാര്യം പരാമര്‍ശിച്ചാണ് ഡെവിള്‍ എന്ന ചിത്രമെന്നും സിനിമയില്‍ പ്രവര്‍ത്തിച്ച ചിലരില്‍ നിന്ന് ലഭിച്ച വിവരം.. എന്നാല്‍ സംവിധായകന്‍ എ എല്‍ വിജയ്‌യും അമലാ പോളും തമ്മിലുള്ള ദാമ്പത്യം തകര്‍ച്ചയിലെത്തിയതോടെ അമലാ പോളുമായി സമാനതയുള്ള കഥാപാത്രമാണോ നെഗറ്റീവ് സ്വഭാവത്തില്‍ ചിത്രീകരിക്കുന്നതെന്ന് സംശയം ഉയര്‍ന്നു. ചിത്രം പുറത്തിറങ്ങിയാലെ നയന്‍താരയെക്കുറിച്ചാണോ അമലപോളിനെക്കുറിച്ചാണോയെന്ന് വ്യക്തമാവുകയുള്ളു.