ആലപ്പുഴയില്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ 12 വള്ളങ്ങള്‍ തകര്‍ന്നു; മൂന്ന് വള്ളങ്ങള്‍ കാണാതായി; സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

ആലപ്പുഴ: ചള്ളികടപ്പുറത്ത് ശക്തമായ കടല്‍ ക്ഷോഭത്തില്‍ മത്സ്യബന്ധനത്തിനുപോയ 12 വള്ളങ്ങള്‍ തകര്‍ന്നു. മൂന്ന് വള്ളങ്ങള്‍ കാണാതാകുകയും ചെയ്തു. വള്ളത്തിലുണ്ടായിരുന്ന എഞ്ചിനുകളും വലകളും നഷ്ടമായി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത ഉപരോധിക്കുന്നു.ഇതിനെ തുടര്‍ന്ന് നാഷണല്‍ ഹൈവെ 47ല്‍ കിലോമീറ്ററുകളോളം വാഹനഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നിത്യവൃത്തിക്ക് വകയില്ലാതായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന് നിരന്തര പരാതി ഉയര്‍ന്നിരുന്നു. നേരത്തെയും ഇക്കാര്യം വ്യക്തമാക്കി മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.