പാലക്കാട്: മലബാര്‍ സിമന്റ്‌സിലേക്ക് ചാക്ക് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 2003-2007 കാലത്ത് മലബാര്‍ സിമന്റ്‌സിലേക്ക് ലാമിനേറ്റഡ് ബാഗ് ഇറക്കുമതി ചെയ്തതില്‍ 4.59 കോടി രൂപയുടെ നഷ്ടം കമ്പനിക്ക് ഉണ്ടായി എന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണനും മകന്‍ നിധിന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ 11 പേര്‍ പ്രതികളാണ്. ബോംബെ ആസ്ഥാനമായ ‘റഷീദ് പാക്കേജ്’ എന്ന സ്ഥാപനം വഴി മലബാര്‍ സിമന്റ്‌സിലേക്ക് ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഇടനിലക്കാരനായി നിന്ന് വി.എം രാധാകൃഷ്ണന് ബാഗ് ഒന്നിന് 2.25 രൂപ കമ്മീഷന്‍ ഇനത്തില്‍ നല്‍കി. ബാഗിന് 10 രൂപ നിരക്കില്‍ മലബാര്‍ സിമന്റ്‌സിന് നല്‍കിയപ്പോള്‍, എസിസി അടക്കമുള്ള കമ്പനികള്‍ക്ക് എട്ട് രൂപയ്ക്കാണ് ബോംബെ കമ്പനി ഇതേ കാലയളവില്‍ തന്നെ ബാഗുകള്‍ നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.