ഉമ്മന്‍ചാണ്ടിക്കും എപി അനില്‍കുമാറിനുമെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം; പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനവുമായുള്ള ക്രമക്കേടിനെക്കുറിച്ചാണ് കോടതി ഉത്തരവ്

തൃശൂര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി അനില്‍കുമാറിനുമെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ നിയമനത്തിലുണ്ടായ ക്രമക്കേടിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടത്തുന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 19നകം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് മെഡിക്കല്‍ കോളെജുമായി ബന്ധപ്പെട്ട് 170 പേരുടെ നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

© 2025 Live Kerala News. All Rights Reserved.