മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി നടത്തി അഭിഭാഷകന്റെ എഫ്ബി പോസ്റ്റ്; നടപടി ചോദ്യം ചെയ്ത് ഹരീഷ് വാസുദേവന്റെ മറുപടി; കോടതിയില്‍ വന്നാല്‍ ബോണസ്സ് നല്‍കുമെന്ന് റില്‍ജിന്‍ ജോര്‍ജ്ജ്

കൊച്ചി: കോടതി പരിസരത്ത് കയറിയാല്‍ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്ന് ഫെയ്‌സ്ബുക്കിലൂടെ അഭിഭാഷകന്റെ കൊലവിളി വീണ്ടും. റില്‍ജിന്‍ ജോര്‍ജ്ജ് വേലിയെത്താണ് പ്രകോപനപരമായ എഫ്ബി പോസ്റ്റിട്ടിരിക്കുന്നത്. ഓണക്കാലമായതിനാല്‍ കോടതിയില്‍ കയറുന്ന ചിലര്‍ക്ക് ബോണസ് കൊടുക്കാന്‍ തീരുമാനിച്ചെന്നും കിട്ടാത്തവര്‍ക്ക് വീട്ടില്‍ വന്ന് തരുമെന്നുള്ള രീതിയിലാണ് പോസ്റ്റ്. കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നുള്ള പോസ്റ്റിന് കീഴില്‍ ഈ നിലപാടിനോട് ശക്തമായി വിയോജിച്ച അഡ്വ. ഹരീഷ് വാസുദേവനെയും വെറുതെ വിടുന്നില്ല.

ril

മാധ്യമ ജീവിയായ നിങ്ങള്‍ ഇതൊന്നും അറിയില്ലെന്നാണിയാള്‍ മറുപടി നല്‍കിയത്. റില്‍ജിന്‍ കൊലവിളിയാണ് നടത്തിയതെന്ന് ഹരീഷ് ഉറപ്പിച്ചുപറയുന്നുമുണ്ട്. ഗുണ്ടായിസം കളിക്കുന്നത് മാധ്യമപ്രവര്‍ത്തകരോ അഭിഭാഷകരോ ആണോയെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അഭിഭാഷകന്റെ കൊലവിളി.

harish

© 2024 Live Kerala News. All Rights Reserved.