ന്യൂയോര്‍ക്ക്: അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്‌നചിത്രങ്ങള്‍ ന്യൂയോര്‍ക്ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ചു. 1990 കാലത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന കാലത്ത് എടുത്ത് ചിത്രങ്ങളാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പത്രം പ്രസിദ്ധീകരിച്ചത്. സ്ലൊവേനിയക്കാരിയായ മെലാനിയക്ക് 25 വയസുള്ളപ്പോള്‍ എടുത്ത ചിത്രമാണ് ഇത്. യൂറോപ്പിലെ അറിയപ്പെടുന്ന മോഡലായിരുന്നു മെലാനിയ. പ്രമുഖ ഫാഷന്‍ മാഗസിനുകളുടെ കവര്‍ ഫോട്ടോകള്‍ക്കുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി മെലാനിയ മോഡലായിട്ടുണ്ട്. ഈ ചിത്രങ്ങള്‍ ട്രംപ് മെലാനിയയെ പരിചയപ്പെടുന്നതിന് മുന്‍പ് ഉള്ളതാണെന്നും യൂറോപ്പില്‍ മോഡലിംഗിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങള്‍ സാധാരണമാണെന്നും ഡൊണാള്‍ഡ് ട്രംപിന്റെ വക്താക്കള്‍ വ്യക്തമാക്കി.