ചെന്നൈ: വിക്രമും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ഇരുമുഖന്റെ ടീസര്‍ പുറത്തിറങ്ങി. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യമേനോനും നായികാ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്നുണ്ട്. വിക്രം ഇരട്ടവേഷത്തിലെത്തുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം വിദേശരാജ്യങ്ങളിലായിരുന്നു. അന്യന്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം വിക്രം ഹാരിസ് ജയരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.