ട്വിറ്ററില്‍ 10 ലക്ഷം ഫോളോവേഴ്‌സുമായി മോഹന്‍ലാല്‍; ഫെയ്‌സ്ബുക്കില്‍ 43 ലക്ഷം ലൈക്കുമായി ദുല്‍ഖര്‍ സല്‍മാന്‍; റെക്കോര്‍ഡുകള്‍ ഇനി പിറക്കേണ്ടിയിരിക്കുന്നു

കൊച്ചി: ട്വിറ്ററിലൂടെ മോഹന്‍ലാലും ഫെയ്‌സ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാനുമാണിപ്പോള്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും ഇവര്‍ക്കാവില്ല. ഫേസ്ബുക്കിനൊപ്പം ട്വിറ്ററിലും സജീവമായ മോഹന്‍ലാല്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഇന്നലെ ഒരു നാഴികക്കല്ല് പിന്നിട്ടു. ട്വിറ്ററില്‍ ഒരു മില്യണ്‍ (10 ലക്ഷം) ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ മലയാളതാരമായിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കില്‍ മോഹന്‍ലാലിനേക്കാള്‍ ലൈക്കുകളുള്ള ദുല്‍ഖര്‍ സല്‍മാന് പക്ഷേ ട്വിറ്ററില്‍ മോഹന്‍ലാലിനേക്കാള്‍ പകുതിയിലും കുറവ് ഫോളോവേഴ്‌സേ ഉള്ളൂ. 44,000 പേര്‍. മമ്മൂട്ടിക്ക് 57,000 ഫോളോവേഴ്‌സുമുണ്ട് ട്വിറ്ററില്‍.
സാമൂഹിക വിഷയങ്ങളില്‍ പ്രതികരണം അറിയിക്കാനും സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായം അദ്ദേഹം ബ്ലോഗിലൂടെ മോഹന്‍ലാല്‍ പ്രകടിപ്പിക്കാറുണ്ട്. ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്കുകളുള്ള മലയാള പുരുഷതാരം ദുല്‍ഖറാണ്. 43 ലക്ഷം പേര്‍ ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന് 38 ലക്ഷവും മമ്മൂട്ടിക്ക് 33 ലക്ഷവും ലൈക്കുകളുണ്ട് ഫേസ്ബുക്കില്‍. സോഷ്യല്‍മീഡിയയുടെ കാലത്ത് താരങ്ങളും ലൈക്കും ഫോളോവേഴ്‌സുമൊക്കെ നോക്കിയാണ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.