കോഴിക്കോട്: കോഴിക്കോട് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് ഐസ്‌ക്രീംപാര്‍ലര്‍ അട്ടിമറിക്കേസിന്റെ ഗതിതിരിച്ചുവിടാന്‍. ഇതിനെതിരെ വിഎസിന്റെ അഭിഭാഷകന്‍ ഭാസ്‌കരന്‍ നായര്‍ രംഗത്ത് വന്നു. കക്ഷിയല്ലാതെ അഭിഭാഷകകന്‍ സന്തോഷ് മാത്യു കേസില്‍ വിഎസിനെതിരെ ഹാജരായതാണ് ദുരൂഹതയുയര്‍ത്തുന്നത്. മാധ്യമങ്ങളെ സ്ഥലത്ത് നിന്ന് അടിച്ചോടിച്ചശേഷം കേസ് അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ടൗണ്‍ സ്‌റ്റേഷന്‍ എസ്‌ഐ വിമോദ് കുമാറിനെ ഇതിനായി ഉപയോഗിക്കുകയായിരുന്നു. ഇതിന് പിന്നില്‍ സംഘടിതമായ ഗൂഡാലോചനയാണെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്. കോടതിയില്‍ ഇയാള്‍ വിഎസിനെതിരെ മോശം പരാമര്‍ശം നടത്തിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മൗനംപാലിച്ചു. ഇവരുടെ നാടകീയ നീക്കം പുറത്തുവരാതിരിക്കാനാണ് എസ്‌ഐയെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ അടിച്ചോടിച്ചത്. കക്ഷിയാവാതെ കേസില്‍ ഹാജരായ ഹൈക്കോടതി അഭിഭാഷകന്‍ സന്തോഷ് മാത്യു എം കെ ദാമോധരന്റെ ടീമില്‍ മുമ്പുണ്ടായിരുന്നുയാളാണെന്ന വിവരമാണിപ്പോള്‍ പുറത്തുവരുന്നത്.