കൊച്ചി: തന്റെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ ആള്‍ തനിക്കും കുടുംബത്തിനും ഏറെ മാനക്കേടുണ്ടാക്കിയെന്ന് കാവ്യ മാധവന്‍ പറഞ്ഞു. സിനിമാരംഗത്ത് പലര്‍ക്കും സമാനമായ അനുഭവമുണ്ടെന്നും പക്ഷേ ആരും പരാതി കൊടുക്കാറില്ലെന്നും കാവ്യ പറയുന്നു. കാവ്യയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി നിര്‍മിച്ച പന്തളം സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ പേരില്‍ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമടക്കം ഫെയ്‌സ്ബുക്കില്‍ സന്ദേശമയയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കാവ്യ പൊലീസില്‍ പരാതിപ്പെട്ടത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.