ശ്രീനഗര്‍: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ദുജാന കശ്മീരിലെത്തിയതായി റിപ്പോര്‍ട്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കശ്മീരില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അബു ദുജാന എത്തിയതെന്നാണ് വിവരം. നിരവധിയാളുകള്‍ ദുജാനയ്ക്ക് ചുറ്റും അണിനിരന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും വിവരമുണ്ട്.
മുടി നീട്ടി വളര്‍ത്തി മുഖം മറച്ച നിലയിലായിരുന്നു ദുജാന റാലിയില്‍ പങ്കെടുത്തത്. ബര്‍ഹാന്‍ വാനിയുടെ പിതാവ് റാലിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. സൈനികരുടെ തോക്കിനിരയായ നിരവധി ഭീകരവാദികളുടെ മാതാപിതാക്കള്‍ റാലിയില്‍ അണിനിരന്നു. ജൂലൈ എട്ടിനായിരുന്നു ബര്‍ഹാന്‍ വാനി സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.