കോട്ടയം: മുന്നണിമാറ്റമോ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കണോയെന്ന കാര്യ്ത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചനല്‍കുന്ന് ക്യാമ്പില്‍ തീരുമാനമാകും. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രത്യേക ബ്്‌ളോക്കായിരുന്നാലും ഫലത്തില്‍ മുന്നണി വിട്ട അവസ്ഥ തന്നെയാകും. ഇതുസംബന്ധിച്ച് കെ.എം.മാണി കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയത്ത് ജോസ്.കെ.മാണി എംപിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ മാസം ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. പാര്‍ട്ടിയില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും എല്ലാവരുമെന്നും ഏക അഭിപ്രായക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പിനുള്ള വിഷയനിര്‍ണയത്തിനായാണ് എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നതെന്നും മാണി പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാ തീരുമാനവും ചരല്‍ക്കുന്നിലെന്നായിരുന്നു മാണിയുടെ മറുപടി. കേരള കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം ഇല്ല. നയപരമായ കാര്യങ്ങളെല്ലാം ചരല്‍ക്കുന്നില്‍ തീരുമാനിക്കും. മുന്നണി മാറ്റം അല്ലെങ്കില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യം കേരളാ കോണ്‍ഗ്രസില്‍ ശക്തമാവുകയാണ്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ചരല്‍ക്കുന്ന്് ക്യാമ്പില്‍ കൈക്കൊള്ളുമെന്ന് നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി എല്ലാ വിഷയങ്ങളും ചരല്‍കുന്ന് ക്യാമ്പില്‍ ചര്‍ച്ചചെയ്യുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. യുഡിഎഫ് വിട്ട് എന്‍ഡിഎയുടെ ഭാഗമാവുകയല്ലെങ്കില്‍ സമ്മര്‍ദ്ദത്തിലൂടെ കോണ്‍ഗ്രസിനെ നിലയ്ക്ക് നിര്‍ത്തുകയെന്നതാണ് മാണിയുടെ ലക്ഷ്യമെന്നാണറിയുന്നത്.