പാരച്യൂട്ടില്ലാതെ 25,000 അടി താഴോട്ടു ചാടി; റിക്കോര്‍ഡിട്ടത് അമേരിക്കന്‍ സ്‌കൈ ഡ്രൈവര്‍

വാഷിങ്ടണ്‍: അമരേിക്കന്‍ സ്‌കൈ ഡൈവറായ ലൂക് ഐകിന്‍സാണ് പാരച്യൂട്ടില്ലാതെ 25,000 അടി മുകളില്‍ നിന്ന് ചാടി റെക്കോര്‍ഡിട്ടത്. 100 അടി വിസ്താരമുള്ള വലയിലേക്ക് ചാടുന്നതിന് മുമ്പ് ഐകിന്‍സ് 18,000 തവണ ബെല്‍റ്റ് ധരിച്ച് ചാടി പരിശീലനം നേടിയിരുന്നു. 42 കാരനായ ഐകിന്‍സിന്റെ റെക്കോര്‍ഡ് ചാട്ടം ഫോക്‌സ് ടെലിവിഷന്‍ ലൈവ് ടെലികാസ്റ്റിംഗ് ചെയ്തിരുന്നു. മണിക്കൂറില്‍ 193 കിലോമീറ്റര്‍ വേഗതയിലായിരുന്നു ചാട്ടം. ഇത് സംഭവിക്കുകയായിരുന്നു. എനിക്കതെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ ഐകിന്‍സ് ചാടുന്നതിനു മുമ്പ് പേടിയുണ്ടായിരുന്നുവെന്ന് പറഞ്ഞു. ഭാരം അധികമായതിനാല്‍ വലയിലേക്ക് ചാടുന്നത് അപകടകരമായിരിക്കും അതിനാല്‍ പാരച്യൂട്ട് ധരിക്കണമെന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷത്തില്‍ ചാട്ടം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നെന്നും ഐകിന്‍സ് പറഞ്ഞു. എന്നാല്‍ സംഘാടകര്‍ അവസാന നിമിഷം വിലക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.