കോഴിക്കോട്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടര്‍ന്നെന്ന് പരാതിയെത്തുടര്‍ന്ന് മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. കോഴിക്കോട് വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്ത മാസം 18നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. കണ്ണൂര്‍ ഇരിട്ടി സ്വദേശി ഷാജന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. 2006 മുതല്‍ 2014 വരെയുള്ള കാലയളവിലെ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരവുമായി ഒത്തു പോകുന്നില്ലെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശമുണ്ട്. സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിഇടപാട് കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരെത്ത ഉത്തരവിട്ടിരുന്നു. കേസില്‍ കുഞ്ഞാലിക്കുട്ടിയെയും അടൂര്‍ പ്രകാശിനെയും കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ ത്വരിത പരിശോധന റിപ്പോര്‍ട്ട് കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മറ്റൊരു അന്വേഷണം കൂടി കുഞ്ഞാലിക്കുട്ടിക്കെതിരെ വരുന്നത്.