കോഴിക്കോട്: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ മാത്രം ആയിരിക്കെ സംസ്ഥാനത്ത് ജുഡീഷ്യല്‍ അടിയന്തിരാവസ്ഥ. സര്‍ക്കാറിന്റെ മൗനംമുതലെടുത്താണിത്. ഇന്ന് കോഴിക്കോടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മാത്രമല്ല കോടതിയില്‍ അതിക്രമിച്ച് കയറിയെന്ന പേരില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പൊലീസിന് ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അപമര്യാദയായി പെരുമാറിയതായി ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് പറഞ്ഞു. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസാണ് മാധ്യമ പ്രവര്‍ത്തകരെ വിലക്കിയതെന്നാണ് പറയുന്നത്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് മാധ്യമപ്രവര്‍ത്തകര്‍. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിന് പിന്നാലെയാണ് കോഴിക്കോടും ഗുണ്ടായിസം.