കൊച്ചി: ആയുര്‍വേദ മരുന്നിനും കോഴി ഇറക്കുമതിക്കും നികുതിയിളവ് നല്‍കിയതിലൂടെ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ധനമന്ത്രി കെ എം മാണിക്കെതിരെയാണ് വിജിലന്‍സിന്റെ ത്വരിത പരിശോധന. കെ എം മാണി കൂടാതെ 10 പേരെക്കൂടി എതിര്‍ കക്ഷിയാക്കിയാണ് പരാതി വിജിലന്‍സിന് പരാതി ലഭിച്ചത്. പരാതിക്കാരന്റെ മൊഴി എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി രേഖപ്പെടുത്തി.