കൊച്ചി: കിസ്മത്ത് എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിന്റെ എല്ലാ വിധ ടെന്‍ഷനും ഷെയിന്‍ നിഗത്തിനുണ്ട്. എല്ലാവരുടെയും അനുഗ്രഹത്താല്‍ ചിത്രം നന്നായി വരുമെന്ന് ഷെയിന്റെ പ്രതീക്ഷ. ഒരു മുസ്ലീം പയ്യനും ഹിന്ദു ദളിത് പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് കിസ്മസ് പറയുന്നത്. ചിത്രത്തില്‍ മതത്തെ വ്രണപ്പെടുത്തുന്നതായി ഒന്നുമില്ലെന്ന് ഷെയിന്‍ നിഗം പറഞ്ഞു. താന്‍ ആദ്യമായി നായകനാകുന്നതിന്റെ ഞെട്ടലിലാണ് വാപ്പ അബിയെന്നും ഷെയന്‍ പറയുന്നു. ട്രെയിലര്‍ കണ്ടപ്പോഴാണ് അദ്ദേഹം ചിത്രത്തെ കുറിച്ച് അറിയുന്നത്. ഞാന്‍ ഡോക്യൂമെന്ററിയിലോ ഓഫ് ബീറ്റ് സിനിമയിലോ അഭിനയിക്കുന്നുവെന്നായിരുന്നു ബാപ്പ കരുതിയതെന്നും ട്രെയിലര്‍ കണ്ടപ്പോഴാണ് ഇതൊരു വലിയ സിനിമയാണെന്ന അദ്ദേഹമറിയുന്നതെന്നും ഷെയിന്‍ പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയിന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്.