ന്യുയോര്‍ക്ക്: ലോകത്തിലെ സമ്പന്നരില്‍ മൂന്നാം സ്ഥാനം ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്. ആമസോണിന്റെ വരുമാനവും ഓഹരി മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് ബെസോസിനെ മൂന്നാമനാക്കി. ആമസോണിന്റെ 18% ഓഹരിയുടെ ഉടമയാണ് ബെസോസ്. ഇന്നലെ ഓഹരിമൂല്യം 20% വര്‍ധിച്ചതോടെ ബെസോസിന്റെ ആസ്തി 65.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ഫോര്‍ബ്‌സ് മാഗസിക വ്യക്തമാക്കുന്നു. ആമസോണിന്റെ രണ്ടാംപാദ ത്രൈമാസ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച 31% ഉയര്‍ന്ന് 30.4ബില്യണ്‍ ഡോളറായി. ലാഭം കഴിഞ്ഞ വര്‍ഷത്തെ 92 മില്യണ്‍ ഡോളറില്‍ നിന്ന് 857 മില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ബെസോസിനു മുന്നില്‍ നിലവില്‍ മൈക്രോസോഫ്ട് മേധാവി ബില്‍ ഗേറ്റ്‌സും (78 ബില്യണ്‍ ഡോളര്‍) സാറ വസ്ത്രശൃംഖല മേധാവി അമാന്‍സിയോ ഒര്‍ട്ടെഗ (73.1 ബിലല്യണ്‍ ഡോളര്‍) എന്നിവരാണ്. ആമസോണ്‍ കൊണ്ടുവന്ന പ്രൈം മെംബര്‍ഷിപ്പ് പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലോകവിപണിയില്‍ ലഭിച്ചത്.