പൂനെ: പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണാണ് ഒമ്പത് പേര്‍ മരിച്ചത്. ിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നണ് സഌബുകള്‍ അടര്‍ന്നുവീണത്. പൂനെയിലെ ബലേവാദി ഏരിയയിലാണ് സംഭവം. അപകടം നടന്ന സമയത്ത് 13 തൊഴിലാളികള്‍ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്നു. എട്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചും മരിച്ചുവെന്നുമാണ് വിവരം. മണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യത. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കെട്ടിട കോണ്‍ട്രാക്ടറേയും ഉടമയേയും പൊലീസ് ചോദ്യം ചെയ്തു.