കുഞ്ചാക്കോബോബന്റെ സിനിമയ്ക്ക് പ്രമോഷനുമായി സാക്ഷാല്‍ പൗലോ കൊയ്‌ലോ; ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് പൗലോ കൊയ്‌ലോയുടെ ട്വീറ്റ്

കൊച്ചി: മലയാളത്തിലെ സകല സാഹിത്യപ്രേമികളെയും സിനിമാപ്രേമികളെയും ഒരുമിച്ച് ഞെട്ടിപ്പിച്ചിരിക്കുകയാണ് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് നായകനായ ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്.
കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ വിശ്വ പ്രസിദ്ധ എഴുത്തുകാരന്റെ കൃതികള്‍ എങ്ങിനെ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത്. യുവ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തില്‍ ഒരിക്കല്‍ ഏറെ സജീവമായിരുന്ന പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് വന്ന ഒരു ഇംഗഌഷ് വാര്‍ത്തയുടെ ലിങ്കും പൗലോ കൊയ്‌ലോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഓണത്തിന് റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ മുകേഷും നെടുമുടി വേണുവും അഭിനയിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.