കോഴിക്കോട്: നാടിനെ കട്ടുതിന്ന് മുടിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍. എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്ന് നാടിനെ തിന്ന് മുടിച്ചു. കേരളത്തിലേക്ക് മരകവിഷമടിച്ച പച്ചക്കറിയെത്തിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇവിടുത്തെ പല രാഷ്ട്രീയക്കാര്‍ക്കും തമിഴ്‌നാട്ടില്‍ ഏക്കര്‍ക്കണക്കിന് വിിഷപച്ചക്കറിത്തോട്ടമുണ്ട്. വിഷം ചേര്‍ത്ത പച്ചക്കറികള്‍ കേരളത്തിലേക്ക് കൊണ്ടുവരണമെന്നത് രാഷ്ട്രീയക്കാരുടെ സാമ്പത്തിക താല്‍പര്യമാണ്. കേരളത്തെ ബംഗാള്‍ ആക്കാമെന്ന് പറഞ്ഞപ്പോള്‍ സ്വര്‍ഗമാകുമെന്ന് പ്രതീക്ഷിച്ചെങ്കില്‍, തെറ്റിയെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. കേരളത്തെ ജൈവപച്ചക്കറിയിലേക്ക് കൊണ്ടുവരാന്‍ നിരവധി പദ്ധതികള്‍ ശ്രീനിവാസന്‍ ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ പനമരത്ത് ഇദേഹത്തിന്റെ ജൈവപച്ചക്കറി തോട്ടമുണ്ട്.