കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വെബ്‌സൈറ്റ് ആരാധകര്‍ ഇടിച്ച് കയറിയതോടെ തകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സൈറ്റ് വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നു. ഇന്നലെ രാവിലെ 9.50നാണ് സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍. ഫെയ്‌സ്ബുക്കില്‍ 43 ലക്ഷം ലൈക്കുകളും ട്വിറ്ററില്‍ 3.8 ലക്ഷം പേരും താരത്തെ പിന്തുടരുന്നു. ഇതുവരെയുള്ള ചിത്രങ്ങളുടെ പട്ടിക, ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള ലഘു വിവരണം, ഗാനങ്ങള്‍, വീഡിയോ അഭിമുഖം തുടങ്ങിയവ സൈറ്റില്‍ ലഭ്യമാണ്. ഇമെയില്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ആരാധകരുടെ മെയിലിലെത്താന്‍ സംവിധാനമുണ്ട്.